
സിസ്റ്റർ കോളിൻ ആന്റണി
സ്കൂൾ മാനേജർ
"സെന്റ് ആൻസ് യുപി സ്കൂളിലെ കുട്ടികൾ ഡിജിറ്റൽ മാഗസിൻ തയാറാക്കുന്നു എന്നറിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ട്. ആധുനിക മാധ്യമസാധ്യതകൾ പ്രയോജനപ്പെടുത്തി, എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള നമ്മുടെ കുട്ടികളുടെ സർഗ്ഗവൈഭവം പുറത്തെടുക്കാൻ ഈ സംരംഭത്തിലൂടെ സാധിച്ചു എന്നത് ഏറെ അഭിനന്ദനാർഹമാണ്. 'തേൻനെല്ലിക്ക' എന്ന ഈ മനോഹരമായ മാഗസിൻ എല്ലാവർക്കും പ്രിയപ്പെട്ടതാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സിയെയും, അധ്യാപകരെയും എന്റെ പ്രിയപ്പെട്ട മക്കളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഇനിയും ഉയരങ്ങൾ കീഴടക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ മാഗസിന് എല്ലാവിധ ആശംസകളും നേരുന്നു."

സിസ്റ്റർ ജെസ്സി ജോർജ്
പ്രധാനാധ്യാപിക, സെന്റ് ആൻസ് എ യു പി എസ്
"മനസ്സിന്റെ ആഹാരമാണ് വായന. തുരുമ്പെടുക്കുന്ന ചിന്തകളെ ജ്വലിപ്പിക്കുന്നത് വായനയാണ്. മനുഷ്യന്റെ സംസ്കാരനിർമ്മിതിയിലും, സാമൂഹിക നിലപാട് രൂപീകരണത്തിലും, വായനയ്ക്ക് അനിർ വചനിയ സ്ഥാനമുണ്ട്. പുതിയ തലമുറ സാങ്കേതികവിദ്യകൾ "ഡിജിറ്റൽ വായന" എന്ന പുതിയ വായന സംസ്കാരത്തിന് വഴിതെളിക്കുകയാണുണ്ടായത്. ഇന്റർനെറ്റ് അടക്കമുള്ള സാങ്കേതികവിദ്യകളും കമ്പ്യൂട്ടർ, മൊബൈൽ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളും മനുഷ്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറിയപ്പോൾ അതിലൂടെ ഡിജിറ്റൽ വായനയുടെ വാതായനങ്ങൾ തുറക്കപ്പെട്ടു.നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വിദ്യാർത്ഥികളുടെ ഭാവനശേഷി വർദ്ധിപ്പിക്കുന്നതിനും ഭാഷയെയും സാഹിത്യരൂപങ്ങളെയും അടുത്തറിയുന്നതിനും സർഗാത്മ രചന നടത്തുന്നതിനുള്ള അവസരം കൂടിയാണിത്. കൊച്ചുപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ മാഗസിൻ സഹായിക്കട്ടെ വിജയാശംസകൾ നേരുന്നു."

മഹേന്ദ്രൻ കാര്യങ്കോട്
പി.ടി.എ പ്രസിഡണ്ട്
സെൻ്റ് ആൻസ് എ.യു.പി. സ്കൂൾ പള്ളിക്കര
"പ്രിയമുള്ളവരെ . ആധുനിക കാലത്തിന്റെ കണ്ണാടിയായി നിൽക്കുന്ന വിവരസാങ്കേതിക വിദ്യയുടെ ഒരു ഭാഗമായി നിന്നു പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പുറത്തിറക്കുന്ന ഡിജിറ്റൽ മാഗസിന് എല്ലാ വിധ ആശംസകളും അറിയിക്കുന്നു."

ശ്രീജ ബാബു
മദർ പി ടി എ പ്രസിഡന്റ്
"നീലേശ്വരം സെന്റ് ആൻസ് യു.പി.സ്ക്കൂളിൽ നിന്ന് തേൻനെല്ലിക്ക എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞ് സന്തോഷിക്കുന്നു. കുട്ടികളുടെ സർഗാത്മകതയും സാഹിത്യ കൗതുകവും രചനാശേഷിയും വളർത്തിയെടുക്കുന്നതിന് ഈ ഉദ്യമം വലിയ സഹായമാവുമെന്ന് പ്രത്യാശിക്കുന്നു. ആശംസകൾ നേരുന്നു."